Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Justice Alleging

എസ്ഐആറിൽ പക്ഷപാതം ചീഫ് ജസ്റ്റീസിന് കത്തെഴുതി ഇന്ത്യ മുന്നണി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യ വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യി​​​ൽ (എ​​​സ്ഐ​​​ആ​​​ർ - സ്പെ​​​ഷ ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് റി​​​വി​​​ഷ​​​ൻ) പ​​​ക്ഷ​​​പാ​​​ത​​​മു​​​ണ്ടെ​​​ന്നാരോ​​​പി​​​ച്ച് രാ​​​ജ്യ​​​ത്തെ 23 പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ചേ​​​ർ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തി​​​ന് സം​​​യു​​​ക്ത ക​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു. ജൂ​​​ൺ എ​​​ട്ടി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ചേ​​​ർ​​​ന്ന ഇ​​​ന്ത്യ മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് ക​​​ത്ത​​​യ​​യ്​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.

കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യു​​​ള്ള ഭി​​​ന്ന​​​ത​​​യെത്തുട​​​ർ​​​ന്ന് ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​​ടെ അ​​​വ​​​സാ​​​ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന ഡി​​​എം​​​കെ​​​യും സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലാ​​​ത്ത ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യും ക​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ണ്ട് എ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത്രി​​​മ​​​ത്വ​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ചീ​​​ഫ് ജ​​​സ്റ്റീസീ​​​നെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്കം എ​​​ന്താ​​​ണെ​​​ന്ന് മു​​​ന്ന​​​ണി പു​​​റ​​​ത്തു​​വി​​​ട്ടി​​​ട്ടി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, എ​​​സ്ഐ​​​ആ​​​റി​​ന്‍റെ നി​​​യ​​​മസാ​​​ധു​​​ത ഉ​​​ൾ​​​പ്പെ​​​ടെ സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​തി​​​നോ​​​ട​​​കം ശ​​​രി​​വ​​​ച്ച​​​താ​​​ണ്. ബി​​​ഹാ​​​റി​​​ലെ എ​​​സ്ഐ​​​ആ​​​ർ പ്ര​​​ക്രി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി സാ​​​ധു​​​ത​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് മേ​​​യ് 27ന് ​​​ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മാ​​​ല്യ ബാ​​​ഗ്ചി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 324-ാം അ​​​നു​​​ച്ഛേ​​​ദ പ്ര​​​കാ​​​ര​​​വും ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് ഇ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ അ​​​ന്ന​​​ത്തെ നി​​​രീ​​​ക്ഷ​​​ണം.

Latest News

Corehub Up